കോട്ടയം: കേരളത്തിലെയും കേന്ദ്രത്തിലെയും സാഹചര്യം മനസ്സിലാക്കി ഇത്തവണ ഭരണ മാറ്റംവേണോ എന്ന് നിശ്ചയിക്കേണ്ടത് ജനങ്ങൾ ആണെന്ന് കാതോലിക്കാബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ. കോട്ടയം മുട്ടമ്പലം ലൈബ്രറിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാർ. നല്ല പോളിംഗ് ശതമാനം നല്ല ലക്ഷണം. എഫ്സിആർഎ ഉൾപ്പെടെ ഉള്ള വിഷയങ്ങൾ ജനങ്ങളുടെ മനസിലുണ്ട്. ആറന്മുളയിൽ മത്സരിക്കുന്ന രണ്ട് സഭാമക്കളിൽ ആര് ജയിച്ചാലും സന്തോഷമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

