Tue. Apr 7th, 2026

കൊല്ലം: കൊല്ലം നഗരത്തില്‍ ഗുണ്ടകള്‍ക്ക് കൂടിച്ചേരാന്‍ ഓഫീസ് തുറക്കാന്‍ നീക്കം. ഗുണ്ടാ അസോസിയേഷനാണ് ഓഫീസ് തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനുവേണ്ടി ഒരുസംഘം ഗുണ്ടകള്‍ കോളജ് ജംഗ്ഷന് സമീപം യോഗം ചേര്‍ന്നു. വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ മെമ്പര്‍മാരക്കാനായിരുന്നു സംഘടനയുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവമുണ്ടായത്.

തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ യോഗത്തിന് എത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. ദൃശ്യങ്ങളിലുള്ള പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടും ക്രിമിനലുകളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *