ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ നൽകുന്ന കമന്റുകളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ തിരുത്താൻ ഇനി കമന്റ് ഡിലീറ്റ് ചെയ്യേണ്ടതില്ല. ഉപയോക്താക്കൾക്ക് അവരുടെ കമന്റുകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ സൗകര്യം മെറ്റ അവതരിപ്പിച്ചു. ഫേസ്ബുക്കിന് പിന്നാലെയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഈ മാറ്റം വരുന്നത്.
എങ്ങനെ എഡിറ്റ് ചെയ്യാം?
നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന കമന്റിൽ അമർത്തിപ്പിടിക്കുക.
ദൃശ്യമാകുന്ന ഓപ്ഷനുകളിൽ നിന്ന് ‘Edit’ എന്നത് തിരഞ്ഞെടുക്കുക.
മാറ്റങ്ങൾ വരുത്തിയ ശേഷം സേവ് ചെയ്യുക.
കമന്റ് പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിൽ മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കൂ. എഡിറ്റ് ചെയ്ത കമന്റുകൾക്ക് താഴെ ‘Edited’ എന്ന ലേബൽ ദൃശ്യമാകും. എന്നാൽ കമന്റിന്റെ പഴയ രൂപം കാണാൻ സാധിക്കില്ല. ടെക്സ്റ്റ് കമന്റുകൾ മാത്രമേ നിലവിൽ എഡിറ്റ് ചെയ്യാൻ കഴിയൂ. ചിത്രങ്ങൾ ഉൾപ്പെട്ട കമന്റാണെങ്കിൽ അതിലെ ടെക്സ്റ്റ് ഭാഗം മാത്രമേ തിരുത്താൻ സാധിക്കൂ.
കമന്റ് എഡിറ്റിംഗിന് പുറമെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ടീനേജ് അക്കൗണ്ടുകളും ഇൻസ്റ്റാഗ്രാം ഇന്ത്യയിൽ അവതരിപ്പിച്ചു. 13 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി സെൻസിറ്റീവ് ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും രക്ഷിതാക്കൾക്ക് കൂടുതൽ അധികാരം നൽകുന്നതിനുമാണ് ഈ അപ്‌ഡേറ്റ്.

