Mon. Apr 6th, 2026

ടെഹ്‌റാന്‍: അമേരിക്കയും ഇസ്‌റാഈലും ബോംബുകള്‍ വര്‍ഷിക്കുമ്പോഴും തളരാതിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഇറാന്‍. തങ്ങളുടെ ഭൂഗര്‍ഭ ‘മിസൈല്‍ നഗരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇറാന്‍ ലോകത്തെ ഞെട്ടിച്ചു. അമേരിക്കക്കും ഇസ്‌റാഈലിനും നാശം വിതക്കാന്‍ ശേഷിയുള്ള സൂയിസൈഡ് നേവല്‍ ഡ്രോണുകളുടെ വലിയൊരു ശേഖരം ഇറാന്‍ പുറത്തിറക്കി.

ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ കടല്‍പ്പാതകളിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്നതിനായി നൂറുകണക്കിന് ഡ്രോണ്‍ ബോട്ടുകളാണ് ഇറാന്‍ സൈന്യം വിന്യസിച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. അമേരിക്കന്‍ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് കടലിനടിയിലൂടെ സഞ്ചരിക്കുന്ന ഇത്തരം ഡ്രോണുകള്‍ ആദ്യമായി യുദ്ധമുഖത്ത് ഉപയോഗിക്കുന്നത് അമേരിക്കയെ അമ്പരപ്പിച്ചിട്ടുണ്ട്.

ഇറാനെതിരെ ഇസ്‌റാഈലും അമേരിക്കയും നടത്തുന്ന യുദ്ധം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇരുപക്ഷത്തും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *