Tue. Apr 7th, 2026

ആലപ്പുഴ: ആലപ്പുഴ സിജെഎം കോടതിയില്‍ ബോംബ് ഭീഷണി. ഫോണ്‍ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും കോടയില്‍ എത്തി പരിശോധന നടത്തിയെങ്കിലും സംശാസ്പദമായ ഒന്നും കണ്ടെത്തിയില്ല.

കഴിഞ്ഞ മാസം കോഴിക്കോട് ജില്ലാ കോടതിയില്‍ വ്യാജ ഇമെയില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. അലക്സ് പോള്‍ മേനോന്‍ ഔട്ട് ലുക്ക് ഡോട്ട് കോം എന്ന മെയിലില്‍ നിന്നാണ് ബോംബ് ഭീഷണി വന്നത്. പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *