കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി. വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങി നിരവധി കേസുകളില്‍ നടേശന് പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി ശ്രീനാരായണ ധര്‍മ പ്രബോധന സംരക്ഷണ സമിതിയാണ് ഹരജി സമര്‍പ്പിച്ചത്.
പത്മ പുരസ്കാരങ്ങളെക്കുറിച്ച് നടേശന് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളുടെ ഭാഗം കൂടി ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടേശനെപ്പോലുള്ള ഒരാള്‍ക്ക് പത്മഭൂഷണ്‍ നല്‍കുന്നത് അത്തരം അവാര്‍ഡുകളിലുള്ള പൊതുജന വിശ്വാസം ഇല്ലാതാക്കുമെന്ന് ഹരജിക്കാര്‍ പറയുന്നു.
നടേശന് അവാര്‍ഡ് നല്‍കിയത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നും, പത്മഭൂഷണ്‍ നല്‍കിയത് റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും സമിതി ഹരജിയില്‍ ആവശ്യപ്പെട്ടു.

