Tue. Apr 7th, 2026

✍️  കുരീപ്പുഴ ശ്രീകുമാർ

കേ­ര­ളം കു­ള­ങ്ങ­ളു­ടെ നാ­ടാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തില്‍ കു­ള­ങ്ങ­ളും സാ­ക്ഷി­ക­ളാ­ണ്‌. കേ­ര­ള­ത്തി­ലെ കു­ള­ങ്ങ­ളില്‍ തൊ­ണ്ണൂ­റു­ശ­ത­മാ­ന­വും ഇ­ന്ന്‌ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. കു­ള­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ച­രി­ത്ര­വും അ­ങ്ങ­നെ മ­ണ്ണ­ടി­ഞ്ഞു. ഓര്‍­മ­ക­ളു­ള്ള ചി­ല മ­നു­ഷ്യ­രെ­ങ്കി­ലും ആ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­വ­യ്‌­ക്കാന്‍ ശ്ര­മി­ച്ചി­ട്ടു­ണ്ട്‌. അ­തില്‍ പ്ര­ധാ­ന­മാ­ണ്‌ ഇ­ന്ന്‌ സ­മ്പൂര്‍­ണ­മാ­യും അ­പ്ര­ത്യ­ക്ഷ­മാ­യ വൈ­ക്ക­ത്തെ ദ­ള­വാ­ക്കു­ളം. ദ­ളി­ത്‌ ബ­ന്ധു എന്‍ കെ ജോ­സാ­ണ്‌ ദ­ള­വാ­ക്കു­ള­ത്തി­ന്റെ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­യ­ത്‌.

സ­നാ­ത­ന ഹി­ന്ദു­ധര്‍­മ­ത്തി­ന്റെ നി­യ­മ­പ്ര­കാ­രം ക്രി­സ്‌­ത്യാ­നി­ക­ളോ മു­സ്‌­ലി­ങ്ങ­ളോ അ­ല്ലാ­ത്ത­വ­രും അ­ഹി­ന്ദു­ക്ക­ളു­മാ­യ ത­ദ്ദേ­ശ­വാ­സി­കള്‍­ക്ക്‌ ക്ഷേ­ത്ര­പ്ര­വേ­ശ­നം അ­നു­വ­ദി­ച്ചി­രു­ന്നി­ല്ല­ല്ലോ. വൈ­ക്കം ക്ഷേ­ത്ര­ത്തി­ലേ­ക്ക്‌, വി­ല­ക്കു­കള്‍ ലം­ഘി­ച്ച്‌ ഓ­ടി­ക്ക­യ­റി­യ ഒ­രു­സം­ഘം ഈ­ഴ­വ­രെ പി­ടി­കൂ­ടി കൊ­ന്നു­കു­ഴി­ച്ചു­മൂ­ടി­യ സ്ഥ­ല­മാ­ണ്‌ ദ­ള­വാ­ക്കു­ളം. വേ­ലു­ത്ത­മ്പി ദ­ള­വ­യു­ടെ നിര്‍­ദേ­ശ­മ­നു­സ­രി­ച്ചാ­യി­രു­ന്നു ഈ മ­ഹാ­പാ­ത­കം ചെ­യ്‌­ത­ത്‌. ര­ണ്ടു നൂ­റ്റാ­ണ്ടു­കള്‍­ക്ക്‌ മു­മ്പാ­ണ്‌ ഈ ര­ക്ത­സാ­ക്ഷി­കള്‍ ഉ­ണ്ടാ­യ­ത്‌. ദ­ള­വാ­ക്കു­ളം പൂര്‍­ണ­മാ­യും വൈ­ക്കം പ്രൈ­വ­റ്റ്‌ ബ­സ്‌­സ്റ്റാന്‍­ഡി­ന്റെ അ­ടി­യി­ലാ­യി­പ്പോ­യി.

കീ­ഴാ­ള­ന്റെ അ­ഭി­മാ­ന­പ്പോ­രാ­ട്ട­ത്തി­ന്റെ ഭാ­ഗ­മാ­യി നിര്‍­മി­ക്ക­പ്പെ­ട്ട മ­റ്റൊ­രു കു­ള­മാ­ണ്‌, ഇ­ന്ന്‌ സിം­ഹ­ഭാ­ഗ­വും കൊ­ല്ലം ജി­ല്ലാ പ­ഞ്ചാ­യ­ത്ത്‌ ഭ­ര­ണ­കേ­ന്ദ്ര­നിര്‍­മാ­ണ­ത്തി­നാ­യി നി­ക­ത്ത­പ്പെ­ട്ട കൊ­ല്ല­ത്തെ ക­മ്മാന്‍­കു­ളം. ഒ­രു ജ­ന­ത, മാ­ന­ക്കേ­ടില്‍ നി­ന്ന്‌ ര­ക്ഷ­നേ­ടാന്‍ ന­ട­ത്തി­യ സ­മ­ര­മാ­യി­രു­ന്നു പെ­രി­നാ­ട്‌ സ­മ­രം. മാ­റു­മ­റ­യ്‌­ക്കു­ക­യെ­ന്ന സ്‌­ത്രീ­ക­ളു­ടെ അ­വ­കാ­ശം നേ­ടി­യെ­ടു­ക്കാന്‍ വേ­ണ്ടി ന­ട­ത്തി­യ സ­മ­രം. മേ­ലു­ടു­പ്പി­ട്ട്‌ പെ­രി­നാ­ട്‌ ച­ന്ത­യി­ലെ­ത്തി­യ ഒ­രു ദ­ളി­ത്‌ പെ­ങ്ങ­ളെ മേ­ലാ­ള റൗ­ഡി­കള്‍ ആ­ക്ര­മി­ച്ചു. മേ­ലു­ടു­പ്പ്‌ പ­കല്‍­വെ­ളി­ച്ച­ത്തില്‍ പ­ര­സ്യ­മാ­യി കീ­റി­യെ­റി­ഞ്ഞ്‌ അ­പ­മാ­നി­ക്കു­ക­യാ­യി­രു­ന്നു.

ഇ­തി­നെ തു­ടര്‍­ന്ന്‌ ഗോ­പാ­ല­ദാ­സ്‌ എ­ന്ന ചെ­റു­പ്പ­ക്കാ­ര­ന്റെ നേ­തൃ­ത്വ­ത്തില്‍ ദ­ളി­ത്‌ ജ­ന­പ­ക്ഷം സം­ഘ­ടി­ച്ചു. അ­ന്ന്‌, നാ­മ­മാ­ത്ര­മാ­യെ­ങ്കി­ലും മാ­റു­മ­റ­യ്‌­ക്കാ­നു­പ­യോ­ഗി­ച്ചി­രു­ന്ന­ത്‌ ക­ല്ല­യും മാ­ല­യു­മാ­യി­രു­ന്നു. ക­ഴു­ത്തി­റു­കി, അ­ടി­മ­ത്ത­ത്തി­ന്റെ അ­ട­യാ­ള­മാ­യി അ­ണി­ഞ്ഞി­രു­ന്ന ആ­ഭ­ര­ണ­മാ­ണ്‌ ക­ല്ല. മു­ല­ക­ളില്‍ മൂ­ടി­ക്കി­ട­ന്നി­രു­ന്ന മ­റ്റൊ­രു മാ­ല­യും സാ­ധാ­ര­ണ­മാ­യി­രു­ന്നു. മാ­റി­ടം മ­റ­യാ­ത്ത ഈ വി­ല­കു­റ­ഞ്ഞ ആ­ഭ­ര­ണ­ങ്ങള്‍­ക്ക്‌ മീ­തെ റൗ­ക്ക­യി­ട്ട­താ­ണ്‌ സ­വര്‍­ണ ഹി­ന്ദു­റൗ­ഡി­ക­ളെ പ്ര­കോ­പി­പ്പി­ച്ച­ത്‌.

പെ­രി­നാ­ട്ടെ പു­ല­യ­ക്കു­ടി­ലു­കള്‍ വ്യാ­പ­ക­മാ­യി ആ­ക്ര­മി­ക്ക­പ്പെ­ട്ടു. വെ­ന്തു­വീ­ണ കു­മിള്‍­ക്കു­ടി­ലു­ക­ളില്‍ നി­ന്നും അ­ടി­മ­ജ­ന­ത, പ്രാ­ണ­നും കൊ­ണ്ട്‌ പു­റ­ത്തേ­ക്കോ­ടി. ഗോ­പാ­ല­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­ത­രാ­യ അ­വര്‍ നില്‍­ക്ക­ക്ക­ള്ളി­യി­ല്ലാ­തെ ചി­ല ത­മ്പു­രാ­ക്ക­ളു­ടെ മാ­ളി­ക­ക­ളും ആ­ക്ര­മ­ണ­ത്തി­ലൂ­ടെ പ്ര­തി­രോ­ധി­ച്ചു. മ­ഹാ­നാ­യ അ­യ്യന്‍­കാ­ളി പെ­രി­നാ­ട്ടെ­ത്തി, പ്ര­ശ്‌­ന­ങ്ങള്‍ മ­ന­സി­ലാ­ക്കി അ­ധി­കൃ­ത­ശ്ര­ദ്ധ­യില്‍­പ്പെ­ടു­ത്തി. ച­ങ്ങ­നാ­ശേ­രി പ­ര­മേ­ശ്വ­രന്‍ പി­ള്ള­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ കൊ­ല്ലം റ­യില്‍­വേ മൈ­താ­ന­ത്ത്‌ ചേര്‍­ന്ന മ­ഹാ­സ­മ്മേ­ള­ന­ത്തില്‍­വ­ച്ച്‌ ദ­ളി­ത്‌ വ­നി­ത­കള്‍­ക്ക്‌ റൗ­ക്ക വി­ത­ര­ണം ചെ­യ്‌­തു. അ­വര്‍, അ­പ­മാ­ന­ത്തി­ന്റെ അ­ട­യാ­ള­മാ­യി­രു­ന്ന ക­ല്ല­യും മാ­ല­യും കൊ­യ്‌­ത്ത­രി­വാ­ളു­കൊ­ണ്ട്‌ മു­റി­ച്ചെ­റി­ഞ്ഞു.

പ­ക്ഷേ, ത­മ്പു­രാ­ന്മാ­രു­ടെ വീ­ടാ­ക്ര­മി­ച്ചു എ­ന്ന പേ­രില്‍ നി­ര­വ­ധി ദ­ളി­തര്‍­ക്കെ­തി­രേ കേ­സെ­ടു­ത്തു. ഈ കേ­സ്‌ വാ­ദി­ച്ച വ­ക്കീ­ല­ന്മാര്‍­ക്ക്‌ കൊ­ടു­ക്കാന്‍ അ­വ­രു­ടെ ക­യ്യില്‍ പ­ണ­മി­ല്ലാ­യി­രു­ന്നു. പ്ര­മു­ഖ­രാ­യ ടി എം വര്‍­ഗീ­സും ഇ­ല­ഞ്ഞി­ക്കല്‍ ജോ­ണു­മാ­യി­രു­ന്നു അ­ഭി­ഭാ­ഷ­കര്‍. വ­ക്കീല്‍­പ്പ­ണ­മി­ല്ലെ­ങ്കില്‍ അ­ധ്വാ­നം പ്ര­തി­ഫ­ല­മാ­യി ത­ന്നാല്‍ മ­തി എ­ന്ന നി­ബ­ന്ധ­ന പ്ര­കാ­രം ടി എം വര്‍­ഗീ­സി­ന്റെ വീ­ട്ടു­പ­രി­സ­ര­ത്ത്‌ നിര്‍­മി­ച്ച­താ­ണ്‌ ക­മ്മാന്‍­കു­ളം. നാ­ണം മ­റ­യ്‌­ക്കാന്‍ വേ­ണ്ടി ന­ട­ത്തി­യ സ­മ­ര­ത്തില്‍ പ­ങ്കെ­ടു­ത്ത­തി­നാല്‍ കേ­സില്‍ കു­രു­ങ്ങി­യ പ്ര­തി­കള്‍ നല്‍­കി­യ വ­ക്കീല്‍ ഫീ­സ്‌ ആണ് ഈ സ­മ­ര­സ്‌­മാ­ര­കം.

അവിടം നികത്തി സര്‍ക്കാര്‍ ഓഫീസുകള്‍ പണിതുയര്‍ത്തിയെങ്കിലും കമ്മാന്‍കുളവും ഇന്നില്ല. അവിടം നികത്തി സര്‍ക്കാര്‍ ഓഫീസുകള്‍ പണിതുയര്‍ത്തി. വിസ്മൃതിയിലാണ്ടുപോകുമായിരുന്ന അടിമ വര്‍ഗ്ഗത്തിന്റെ കണ്ണീരിൻറെയും ചോരയുടെയും സ്മാരകമായ കമ്മാന്‍കുളത്തിൻറെ ശേഷിച്ചഭാഗങ്ങൾ ഇപ്പോൾ നവീകരിച്ചിട്ടുണ്ട്.

പെരിനാടുലഹളയില്‍ നേതൃത്വപരമായ പങ്കു വഹിച്ചയാളാണ് ഗോപാല ദാസൻ. അദ്ദേഹം തന്റെ ജോലി കൃത്യമായി നിറവേറ്റി കല്ലുമാലസമരം ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതു കാണാന്‍ ഗോപാല ദാസന്‍ ഉണ്ടായില്ല. അന്ന് കലാപ ഭൂമിയില്‍നിന്നും അംഗരക്ഷകര്‍ രക്ഷപെടുത്തി കൊണ്ടുപോയ ഗോപാലദാസനെ പിന്നീടാരും കണ്ടിട്ടില്ല. തനിക്കഭയം നല്‍കിയ കുഞ്ഞോലിനൊപ്പം ഗോപാല ദാസനും ചേറില്‍ ചവിട്ടി താഴ്ത്തപ്പെട്ടു.

ശേഷിച്ച കമ്മാൻ കുളം ഇപ്പോൾ എങ്കിലും സംരക്ഷിക്കണമെന്ന് അധികാരികൾക്ക് തോന്നിയതിന് പിന്നിൽ ദളിത് മേഖലയിലുള്ള വിവിധ സംഘടനകളുടെ ശക്തമായ ഇടപെടലുകളാണ്. എന്നാൽ ദളവാക്കുളത്തിന്റെ സ്ഥിതി അതല്ല. ഈഴവ സമുദായത്തിൻറെ അലസതയും ഉദാസീനതയും കൊണ്ടോ, സവർണ്ണ ഹിന്ദുത്വത്തോടുള്ള ആഭിമുഖ്യം കൊണ്ടോ അവർപോലും തങ്ങളുടെ പൂർവികർ നടത്തിയ ആ ചെറുത്ത് നിൽപ്പുകൾക്ക് അർഹിക്കുന്ന വില കൊടുത്ത് കാണാറില്ല. അതുകൊണ്ടുതന്നെ കീഴാളരുടെ ചെറുത്തു നിൽപ്പുകളെല്ലാം മിത്തുകളാക്കി മാറ്റുന്ന മഹാന്മാർക്ക് സംഗതി എളുപ്പമായിരിക്കുകയുമാണ്. ദളവാക്കുളം മിത്താണെന്നാണ് ചില സവർണ്ണർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ മുൻതലമുറയുടെ ചരിത്രമറിയാത്ത കീഴാള സമൂഹത്തിലും പലരും ഇതൊക്കെ കേട്ട് തെറ്റിദ്ധരിക്കുന്നുണ്ട്. ജാഗ്രതയോടെ ഇരുന്നില്ലെങ്കിൽ ചേർത്തലയിലെ നങ്ങേലിയെ സവർണ്ണരെല്ലാവരും ഒത്തൊരുമിച്ചു മിത്താക്കാൻ ശ്രമിക്കുന്നതു പോലെ വൈക്കത്തെ ദളവാ കുളവും മിത്തായിമാറും. അവരുടെ പിമുറക്കാരെങ്കിലും ഈ വിഷയത്തെ ഗൗരവമേയെടുത്തില്ലെങ്കിൽ നിങ്ങളുടെ പൂർവികരുടെ ചരിത്രമൊക്കെ അവർ മിത്തുകളാക്കി മാറ്റുകയും. അവരുടെ മിത്തുകളും പഴംപുരാണങ്ങളും പൊട്ടക്കഥകളുമൊക്കെ അവർ ചിത്രമാക്കി മാറ്റുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *