ന്യൂഡൽഹി∙ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ മാർച്ച് നാലിന് 58 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു. ഇതിൽ 30 എണ്ണം ഇൻഡിഗോയും 23 എണ്ണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്നായിരിക്കും. മാർച്ച് മൂന്നിന് 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയത്. ഇതിനു പുറമേ എമിറേറ്റ്സും ഇത്തിഹാദും ചേർന്ന് 9 സർവീസുകളും നടത്തി. സംഘർഷം തുടങ്ങിയ ദിവസം മുതൽ ഇതുവരെ ഇന്ത്യൻ കമ്പനികളുടെ 1,221 സർവീസുകളും വിദേശകമ്പനികളുടെ 388 സർവീസുകളുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് സർക്കാർ അറിയിച്ചു. സ്പൈസ്ജെറ്റ് ഫുജൈറയില്‍ നിന്ന് 8 ഫ്ലൈറ്റുകള്‍ (കൊച്ചിയടക്കം) ഓപ്പറേറ്റ് ചെയ്യും.
ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് നാളെ 58 വിമാന സർവീസുകൾ; 3 വലിയ വിമാനം അയച്ച് എയർ ഇന്ത്യ …
Byajith.sod
Mar 3, 2026
