കാണ്‍പൂര്‍: സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് (ഒഎസ്എം) പോര്‍ട്ടലിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍. നിസര്‍ഗ അധികാരിയ്ക്കാണ് ജോലി നല്‍കിയത്. നിസര്‍ഗ ഐഐടി കാണ്‍പൂരില്‍ ജോലിയില്‍ പ്രവേശിച്ചു. ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍ ഹബ്ബിലാണ് നിയമനം.
ഐഐടി കാന്‍പൂരിലെ ടെക്നോളജി ഇന്നവേഷന്‍ ഹബ്ബായ സി ത്രി ഐ ഹബ്ബില്‍ ഓപ്പണ്‍ – സോഴ്സ് ഇന്റലിജന്‍സ് ആന്‍ഡ് ത്രെറ്റ് ഇന്റലിജന്‍സ് എന്‍ജിനീയറാണ് നിസര്‍ഗ അധികാരി. അധികാരിയുടെ ലിങ്കഡ്ഇന്‍ പ്രൊഫൈലില്‍ ഇക്കാര്യം അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഐഐടി കാണ്‍പൂര്‍ ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ നിയമനം സ്ഥിരീകരിച്ചു.

