Wed. Jun 10th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് തിരുവനന്തപുരം പട്ടം ഗവ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വടശേരി ദാമോദര മേനോൻ സതീശന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി, മറ്റ് മന്ത്രിമാര്‍, സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

എല്ലാ ജില്ലകളിലും പ്രത്യേകമായി ജില്ലാതല ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കണം. പ്രവേശനോത്സവത്തില്‍ സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) തയ്യാറാക്കിയ ഔദ്യോഗിക ‘പ്രവേശനോത്സവ ഗാനം’ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും. ഉദ്ഘാടന സമയത്ത് ഈ ഗാനം വിദ്യാലയങ്ങളില്‍ കേള്‍പ്പിക്കണം.

ഇതിനായുള്ള ശബ്ദസംവിധാനങ്ങളും സാങ്കേതിക സൗകര്യങ്ങളും മുന്‍കൂട്ടി ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദപരമായ രീതിയിലായിരിക്കണം ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *