Wed. Jun 10th, 2026

തിരുവനന്തപുരം: പുതിയ യു ഡി എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. അഞ്ച് മന്ത്രിമാരെയാണുള്ളത്. പാറക്കല്‍ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ ഗഫൂര്‍ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിമാരാകുക. പി കെ ബഷീറിന് മന്ത്രിസ്ഥാനം ഇല്ല.

ഗഫൂറിന് പകരം എ കെ എം അഷ്‌റഫിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. അഞ്ചാം മന്ത്രി പദവി സംബന്ധിച്ച കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു സ്ഥിരീകരണം ലഭ്യമായിട്ടില്ല. എന്നാല്‍പ്പോലും മുസ്ലിം ലീഗ് അഞ്ച് പദവികളിലേക്കാണ് മന്ത്രിമാരെ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ചര്‍ച്ച വീണ്ടും നടക്കുമെന്ന് പിഎംഎ സലാം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *